യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വാരപ്പെട്ടിയിൽ
മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു
കോതമംഗലം : വാരപ്പെട്ടിയിൽ സുഹൃത്തിന്‍റെ വീട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ്(45) മരിച്ചത്.
സുഹൃത്തായ ഫ്രാൻസിയുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. ഫ്രാൻസിയാണ് യുവാവ് മരിച്ചു കിടക്കുന്ന വിവരം അയൽവാസിയെ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. മുവാറ്റുപുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

