
സോന (21) | റമീസ്
കോതമംഗലം: മൂവാറ്റുപുഴ ഗവ. ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റില്‍. കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്‍റെ മകൾ സോന (21) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺ സുഹൃത്ത് റമീസിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരേ ചുമത്തിയിട്ടുള്ളത്. ഇയാളുടെ കുടുംബാംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് റിപ്പോർട്ട്.
റമീസ് സോനയെ മര്‍ദിച്ചതിന്‍റെ അടക്കമുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരുടേയും വാട്‌സാപ്പ് ചാറ്റില്‍നിന്നാണ് ഇതിന്‍റെ തെളിവുകള്‍ ലഭിച്ചത്. കൂടാതെ, റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായും പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ടായിരുന്നു.
റമീസിനെ അടുത്തിടെ ഇമ്മോറൽ ട്രാഫിക്കിന് ലോഡ്ജിൽ നിന്നുപിടിച്ചതായി പെൺകുട്ടിയുടെ സഹോദരൻ ബേസിലും പറയുന്നു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ സോനയെ റമീസ് വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് റമീസും കുടുംബാംഗങ്ങളും മർദ്ദിച്ചു. മതംമാറാൻ പൊന്നാനിയിലേക്ക് പോകാൻ വണ്ടി റെഡിയാക്കി നിർത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. എന്നാൽ സോന മതം മാറാൻ പറ്റില്ലെന്ന് പറഞ്ഞതായി ബേസിൽ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാര്‍ഥിനിയായ സോനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്. വിവാഹംകഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധം. ആണ്‍സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇതിനുപിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്.