
സോന (21) | റമീസ്
കോതമംഗലം: മൂവാറ്റുപുഴ ഗവ. ടിടിസി വിദ‍്യാർഥിനിയായിരുന്ന സോന (23) ആത്മഹത‍്യ ചെയ്ത സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണസംഘം ചൊവ്വാഴ്ച ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ‍്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളെജിലെത്തിയായിരിക്കും വിവരങ്ങൾ തേടുക.
ആൺസുഹൃത്തായ റമീസിൽ നിന്നും വിദ‍്യാർഥിനിക്ക് മർദനമേറ്റതായി കുടുംബം നേരത്തെ പരാതി ഉന്നയിച്ചിരുന്നു. വിദ‍്യാർഥിനിയുടെ മുഖത്ത് അടിയേറ്റതായും ചുണ്ടുകൾക്ക് പരുക്കുള്ളതായും നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ ഇത് വ‍്യക്തമായേക്കും.