കുഴൽനാടൻ വിളിച്ച യോഗത്തിൽ നിന്ന് കുഴൽനാടനെ തന്നെ വിലക്കി ആർഡിഒ

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകിയത്
Mathew Kuzhalnadan
Mathew Kuzhalnadan

മൂവാറ്റുപുഴ: മഴക്കാല ഒരുക്ക നടപടികൾ സ്വീകരിക്കാനായി ചേർന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ പങ്കെടുക്കുന്നത് ആർഡിഒ തടഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു യോഗത്തിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകിയത്. ഇതോടെ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ എംഎൽഎയ്ക്ക് പങ്കെടുക്കാനായില്ല.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ കാലവർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതിരോധിക്കുന്നതിനു മുന്നോടിയായി മാത്യു കുഴൽനാടൻ ഇടപെട്ടാണ് ഇന്നലെ യോഗം വിളിച്ചു ചേർത്തത്. ഇതിന് ആർഡിഒയുെട നേതൃത്വത്തിൽ ഒരുക്കൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. തുടർന്ന് മാത്യു കുഴൽനാടനെ പങ്കെടുപ്പിക്കരുതെന്ന നിർദേശം മുകളിൽനിന്നുണ്ടായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com