പാർട്ടിക്കെതിരെ വേട്ടയാടൽ തുടരുന്നു, ഇഡിക്ക് വഴങ്ങില്ല; എം.വി ഗോവിന്ദൻ

സഹകരമമേഖലയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
Updated on

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസലറുമായ പി.ആർ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതികാര നടപടിയുടെ ഭാഗമായാണ് ഇഡിയുടെ അക്രോശമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനിടയിൽ അരവിന്ദാക്ഷനെ മർദിച്ചതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയാണ് ഇഡി കാണിക്കുന്നത്. പാർട്ടി അരവിന്ദാക്ഷനൊപ്പമാണ്. ഇഡിക്ക് വഴങ്ങാൻ മനസില്ല. മൊയ്തിനിലേക്ക് മാത്രമല്ല ഇനി പലരിലേക്കും ഇഡി എത്താം. സഹകരമമേഖലയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com