'കേരളത്തിനും വികസനം വേണ്ടേ?, കേന്ദ്ര സർക്കാരിന്‍റെത് വർഗീയമായി ചേരിതിരിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം'

'കേരളത്തിനും വികസനം വേണ്ടേ?, കേന്ദ്ര സർക്കാരിന്‍റെത് വർഗീയമായി ചേരിതിരിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം'

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തെല്ലാം വികസന സാധ്യതകളുണ്ടെങ്കിലും കേരളത്തിനതൊന്നും വേണ്ട എന്നതാണ് കേന്ദ്ര സർക്കാർ നയം. വർഗീയമായി ചേരിതിരിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ മതനിരപേക്ഷ നിലപാടുകൾകൊണ്ട് ചെറുക്കും. ജനങ്ങൾക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിക്കെതിരെയും മുഖ്യമന്ത്രിക്കതിരെ വ്യക്തിപരമായും എന്തെല്ലാം ആക്രമണങ്ങളാണ് നടക്കുന്നത്. ചരിത്രത്തിലില്ലാത്ത കടന്നാക്രമണമാണ് കേന്ദ്ര ഏജൻസികളും വർഗീയ ശക്തികളും നടത്തുന്നത്. അതിനെതിരെ സർക്കാരും മുന്നണിയും മാത്രമല്ല എല്ലാവരും ഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച നിലയിൽ തന്നെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. വീട്ടമ്മമാർക്കുള്ള പെൻഷൻ‌ പദ്ധതി ഉടൻ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നടപ്പാക്കാൻ സാധിക്കാഞ്ഞത്.പെൻഷന്‍റെ പണമല്ല പ്രശ്നം, അംഗീകാരമാണ്. വൈകാതെ കേരളത്തിലത് നടപ്പിലാകും. മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറും.- ഗോവിന്ദൻ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com