

എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതയ്ക്ക് വിധി തൃപ്തികരമല്ലെന്നാണ് മനസിലാക്കിയത്.
അതുകൊണ്ട് അവരുമായി ആലോചിച്ച് തുടർ നടപടിയിലേക്ക് പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മേൽ കോടതിയിൽ പോകുന്ന കാര്യം പാർട്ടിതലത്തിൽ ആലോചിച്ച് തീരുമാനിക്കും. കേസിലെ ഗൂഢാലോചന പുറത്ത് വരണമെന്നും എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.