ഇ.ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നത് പറ്റിക്കാൻ; മെട്രോമാനെതിരേ എം.വി. ഗോവിന്ദൻ

കേരളത്തിന്‍റെ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണ്
mv govindan about e sreedharan

എം.വി. ഗോവിന്ദൻ

Updated on

കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ ഇ.ശ്രീധരനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. കേരളത്തിന്‍റെ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണ്.

കേരളത്തിൽ അതിവേഗ റെയിൽപാതയുടെ ആവശ്യമില്ലെന്നാണ് കേന്ദ്രറെയിൽവേ മന്ത്രിയുടെ നിലപാട്.

ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഗോവിന്ദൻ പറഞ്ഞു. അതിവേഗ പാതയെക്കുറിച്ച് കേന്ദ്രമന്ത്രി പോലും അനുകൂലമായ നിലപാട് പറയാത്ത സാഹചര്യത്തിൽ ശ്രീധരന്‍റെ ഈ പരിപാടിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com