തദ്ദേശ തെരഞ്ഞെടുപ്പ്‌; മുസ്ലീംലീഗ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിച്ച് കള്ളപ്രചാരണം നടത്തിയെന്ന് എം.വി. ഗോവിന്ദൻ

സംഘടനാ ദൗർബല്യം സംഭവിച്ചു
mv govindan about election

എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: മുസ്ലീം ലീഗ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ച് കള്ളപ്രചാരണ വേല നടത്തിയെന്ന് എം.വി. ഗോവിന്ദൻ. എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്നിടങ്ങളിൽ കോൺഗ്രസ് വോട്ട് ബിജെപിക്ക് നൽകി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജയിച്ച 43 ഇടങ്ങളിൽ കോൺഗ്രസ് മൂന്നാംസ്ഥാനത്താണ്.

പണക്കൊഴുപ്പിൽ ശക്തമായ ഇടപെടൽ യുഡിഎഫും ബിജെപിയും നടത്തി.

വോട്ട് കൈമാറ്റത്തിന് ശേഷം ഭാരവാഹി തെരഞ്ഞെടുപ്പിലും ഈ കൂട്ടുക്കെട്ട് തുടരുകയാണ്. മാധ്യമങ്ങളിൽ തുടർച്ചയായി നടത്തിയ പ്രചരണം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസുകാർക്ക് ബിജെപിയായി മാറാൻ ഒരു പ്രയാസവുമില്ലെന്നതാണ് മറ്റത്തൂരിൽ കണ്ടത്. ജില്ലാ നേതൃത്വത്തിന്‍റെ പൂർണ പിന്തുണയോടെയാണ് കൂറുമാറ്റം. ആർഎസ്എസിനെ ന്യായീകരിക്കുന്ന ശശി തരൂരും ഇപ്പോഴും കോൺഗ്രസിലാണ് ഉള്ളതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com