

എൽഡിഎഫിന്‍റെ അടിത്തറ ഭദ്രം
തിരുവനന്തപുരം: എൽഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. കൊല്ലം കോർപ്പറേഷനിൽ നല്ലത് പോലെ തോറ്റുവെന്നും, ഗൗരവപൂർണമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ആരുമായും സഖ്യത്തിനില്ല. പാലക്കാടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ലെന്നും ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയ കോൺഗ്രസുമായി നീക്കുപോക്കിനില്ല. തിരുവനന്തപുരത്ത് എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പരസ്പരസഹായം ചെയ്തുവെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു