തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

ഫെബ്രുവരി ഒന്നുമുതൽ എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കും
mv govindan about house visiting for cpm

തോൽവി പഠിക്കാൻ ഗൃഹ സന്ദർശനം

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പഠിക്കാൻ സിപിഎം ഗൃഹ സന്ദർശനത്തിനൊരുങ്ങുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവീടുകളിലും പാർട്ടി പ്രവർത്തകർ സന്ദർശനം നടത്തും. നേതാക്കൾ മുതൽ പ്രവർത്തകർ വരെ വീട് സന്ദർശനത്തിൽ‌ പങ്കാളിയാകും. ജനുവരി 5 മുതൽ 22 വരെയാണ് ഗൃഹസന്ദർശനമെന്നും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്ന സാമ്പത്തിക ഉപരോധത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജനുവരി 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ഫെബ്രുവരി ഒന്നുമുതൽ എൽഡിഎഫ് ജാഥകൾ സംഘടിപ്പിക്കാനും തീരുമാനമായി. മൂന്ന് മേഖലകൾ തിരിച്ചാണ് ജാഥ. ജനുവരി 5ന് 23000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. വാർഡുകളിൽ കുടുംബയോഗവും, ലോക്കൽ പൊതുസമ്മേളനവും നടത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളിയെ കൂടെ നിർത്തിയത് തിരിച്ചടിയായില്ലെന്നാണ് വില‍യിരുത്തലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com