സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായം, നേരിട്ടത് അപ്രതീക്ഷിത പരാജയം; എം.വി. ഗോവിന്ദൻ

വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ലീഡുണ്ട്
mv govindan about local body election

എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫലം വിശദമായി പരിശോധിച്ചെന്നും പരിഹാര നടപടികൾ നേതൃയോഗം ചർച്ച ചെയ്തതാ‍യും എം.വി. ഗോവിന്ദൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകും. വോട്ടിങ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ട്രീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാനാവുന്നതേ ഉള്ളൂ എന്നും പറഞ്ഞ അദ്ദേഹം ജനങ്ങൾക്ക് സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെന്നും കൂട്ടിച്ചേർത്തു.

മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ബിജെപി വോട്ട് തേടിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞത്. വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചരണത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ചെന്നും തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41 വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com