എം.വി. ഗോവിന്ദൻfile
Kerala
''സഹതാപതരംഗം, പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല''; എം.വി. ഗോവിന്ദൻ
''ഉമ്മൻ ചാണ്ടിയുടെ മരണ ശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയതിന്‍റ അടിസ്ഥാനം''
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമാണെന്നും പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണ ശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയതിന്‍റ അടിസ്ഥാനം. മരണാനന്തര ചടങ്ങുപോലും തെരഞ്ഞെടുപ്പു കാലത്താണ് നടന്നത്. ബിജെപി വോട്ട് നല്ലതുപോലെ ചോർന്നു തെരഞ്ഞെടുപ്പ് പരാജയം സർക്കാരിനെതിരായ വിരോധമായി കാണുന്നില്ല. ഇടതു മുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റമില്ലെന്നും അദ്ദേഹം നടത്തിയ വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.