പാതിരാ റെയ്ഡ് ഷാഫിയുടെ നാടകം കൂടിചേർന്നത്: എം.വി.ഗോവിന്ദൻ

റെയ്ഡ് സംബന്ധിച്ച് ചോദ‍്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദേഹം
Raid play compiled by shafi: M.v. govindan
പാതിരാ റെയ്ഡ് ഷാഫിയുടെ നാടകം കൂടിചേർന്നത്: എം.വി.ഗോവിന്ദൻ
Updated on

പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പൊലീസ് നടത്തിയ പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്‍റെ നാടകം കൂടി ചേർന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റെയ്ഡ് സംബന്ധിച്ച് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും എൽഡിഎഫ് സ്ഥാനാർഥി ഡോ.പി. സരിനും നടത്തിയ വ‍്യത‍്യസ്ത അഭിപ്രായം നടത്തിയത് സംബന്ധിച്ച ചോദ‍്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദേഹം.

'ഷാഫി പറമ്പിലാണ് ഇതിന്‍റെ സംവിധായകൻ. എല്ലാവരുടെയും ശ്രദ്ധ പെട്ടിയിലാണ് ഇപ്പോൾ രാഹുൽ കയറിപ്പോയ വാഹനവും പെട്ടി ക‍യറ്റിപോയ വാഹനവും വേറെയാണെന്ന കാര‍്യം പുറത്തുവന്നതോടെ ചിത്രം മാറി. എന്തുതന്നെയായാലും കള്ളപണം ഒഴുക്കാൻ പാടില്ല' ഗോവിന്ദൻ പറഞ്ഞു.

അതേസമയം പി.പി. ദിവ‍്യയുടെ കാര‍്യത്തിൽ കൃത‍്യമായ നിലപാടാണ് പാർട്ടി എടുത്തതെന്നും പാർട്ടി എപ്പോഴും നവിൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ ഒപ്പംതന്നെയാണെന്നും അദേഹം വ‍്യക്തമാക്കി. 'ദിവ‍്യയുടെ നിലാപടല്ല പാർട്ടിയുടേത് പാർട്ടിക്ക് സ്വന്തമായി നിലപാടുണ്ട്'.

അദേഹം പറഞ്ഞു. ദിവ‍്യയെ കാണാൻ പോയിരുന്നല്ലോ എന്ന മാധ‍്യമങ്ങളുടെ ചോദ‍്യത്തിന് ദിവ‍്യയെ കാണാൻ ഇനിയും പോകുമെന്നും കേഡർമാരെ കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com