

എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുഖ‍്യമന്ത്രി നിൽക്കുന്ന അടൂർ പ്രകാശ് ഉയർത്തിയ ചിത്രം എഐയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കൂടുതൽ കാര‍്യങ്ങൾ വൈകാതെ പുറത്തുവരുമെന്നു പറഞ്ഞ ഗോവിന്ദൻ കഴിഞ്ഞ ദിവസം മുഖ‍്യമന്ത്രി ഉന്നയിച്ച ചോദ‍്യങ്ങൾക്ക് അടൂർ പ്രകാശ് മറുപടി പറഞ്ഞില്ലെന്ന് കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കൊള്ള കേസിലെ രണ്ടു പ്രതികൾ എന്തിനാണ് സോണിയ ഗാന്ധിയെ കണ്ടതെന്നും അദ്ദേഹം ചോദിച്ചു. മറുപടി പറയേണ്ട ബാധ‍്യത യുഡിഎഫ് കൺവീനർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.