ഐഷ പോറ്റി വർഗ വഞ്ചക; ഒരു വിസ്മയവും കേരളത്തിൽ നടക്കില്ല: എം.വി. ഗോവിന്ദൻ

അധികാരത്തിന്‍റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്ക്
mv govindan against aysha potty

എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഐഷ പോറ്റി വർഗവഞ്ചകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്‍റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്കെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിസ്മയം തീർക്കുമെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ഐഷ പോറ്റിയെ പിടിച്ചത്. ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് പറഞ്ഞിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി.

അധികാരത്തിന്‍റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു. വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തിരക്കി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശൻ. ഒരു വിസ്മയവും കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com