ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത് ഭരണഘടനാവിരുദ്ധ നിലപാടുകൾ, പുതിയ ഗവർണർ സർക്കാരുമായി ഒത്തുപോവണം: എം.വി. ഗോവിന്ദൻ

വലിയ ജനകീയ അംഗീകാരമുള്ള ഗവർണർ എന്നാണ് ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിച്ചതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു
Arif Muhammed Khan has taken unconstitutional positions, new governor should come to terms with the government: M.V. Govindan
ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത് ഭരണഘടനാവിരുദ്ധ നിലപാടുകൾ, പുതിയ ഗവർണർ സർക്കാരുമായി ഒത്തുപോവണം: എം.വി. ഗോവിന്ദൻfile
Updated on

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘപരിവാറിനെ കൂട്ടുപിടിച്ച് ഭരണഘടനാ വിരുദ്ധ കാര‍്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചതെന്നും പുതിയ ഗവർണർ ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണമെന്നും എം.വി. ഗോവിന്ദൻ മാധ‍്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഗവർണറെ മാറ്റിയത് മാധ‍്യമങ്ങൾ മഹത്വവൽക്കരിക്കുന്നുവെന്നും വലിയ ജനകീയ അംഗീകാരമുള്ള ഗവർണർ എന്നാണ് ആരിഫ് മുഹമ്മദ് ഖാനെ വിശേഷിപ്പിച്ചതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരുമായി തെറ്റി സംഘ പരിവാർ അജൻഡ നടപ്പാക്കിയതാണ് വീരോതിഹാസം രചിച ഗവർണറാക്കി മാറ്റിയതെന്നും ഗോവിന്ദൻ പറഞ്ഞു. കമ്മ‍്യൂണിസ്റ്റെന്നും കോൺഗ്രസെന്നും നോക്കാതെ ഭരണഘടനപരമായിട്ടാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ അതിനു പകരം ഭരണഘടനാവിരുദ്ധ നിലപാടുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചത്. പുതിയ ഗവർണർ ഭരണഘടനാപരമായി പ്രവർത്തിച്ച് സർക്കാരുമായി ഒത്തുപോവുകയാണ് വേണ്ടത്. ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com