ഗവർണർ ചക്രവർത്തിയാണോ...? വിസിയെ സസ്പെൻഡ് ചെയ്തതിനെതിരേ എം.വി. ഗോവിന്ദൻ

പൂക്കോട് സംഭവത്തിൽ ഇടതുപക്ഷത്തിനെതിരേ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് ഗവർണർ ആലോചിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വെറ്ററിനറി വിസിയെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർ ചക്രവർത്തിയാണോ എന്ന് ചോദിച്ച അദ്ദേഹം, വൈകാരികമായ നിലപാടുകളാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

പൂക്കോട് സംഭവത്തിൽ ഇടതുപക്ഷത്തിനെതിരേ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് ഗവർണർ ആലോചിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്ന് വിദ്യാർഥികൾ ഒറ്റക്കെട്ടായി പ്രതികരിച്ചിട്ടുണ്ട്.

തെറ്റായ പ്രവണതയെ സിപിഎം അംഗീകരിക്കില്ല. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഗവർണർ സർക്കാരിനോട് ആലോചിച്ചാണ് നടപടി എടുക്കേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com