ബേപ്പുർ ഇടതിനൊപ്പം; തുടർഭരണം കിട്ടിയാൽ പാവപ്പെട്ട എന്ന പ്രയോഗം ഉണ്ടാ കില്ല: എം.വി. ഗോവിന്ദൻ

വി.ഡി. സതീശന്‍റെ ജാഥയിൽ കേരളത്തിന്‍റെ വികസനം എന്ന അജണ്ട ഇല്ല
mv govindan against vd satheesan

എം.വി. ഗോവിന്ദൻ

Updated on

കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ പാവപ്പെട്ട എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ. ഭരണം കിട്ടിയാൽ ഈ പ്രയോഗം അവസാനിക്കും. വി.ഡി. സതീശന്‍റെ ജാഥയിൽ കേരളത്തിന്‍റെ വികസനം എന്ന അജണ്ട ഇല്ല.

കോലീബി-ജമാഅത്തെ സഖ്യത്തിന്‍റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പ‍റയുകയെന്നതാണ് പ്രതീപക്ഷനേതാവിന്‍റെ സമീപനമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖരന് വർഗീയതയില്ലെന്ന പറഞ്ഞ നേതാവാണ് വി.ഡി. സതീശൻ പറഞ്ഞു.

.

പി.വി. അൻവറിനെതിരേയും വിമർശനം ഉന്നയിച്ച് എം.വി. ഗോവിന്ദൻ. ബേപ്പൂരിൽ പുതിയ സാധനം ഇറങ്ങിയിട്ടുണ്ട്. അൻവറിന്‍റെ പൂതി മനസിൽ വെച്ചാൽമതി.ബേപ്പൂരിൽ ഇടതുപക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ ജനങ്ങൾ‌ നെഞ്ചിലേറ്റും. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ബേപ്പൂർ മണ്ഡലത്തിലെ സ്വീകരണത്തിലായിരുന്നു എം.വി. ഗോവിന്ദന്‍റെ പരാമർശം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com