
എം.വി. ഗോവിന്ദൻ, പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: എയിംസ് വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ തമ്മിലടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് വിഷയത്തിൽ ബിജെപി തമ്മിലടി അവസാനിപ്പിക്കണമെന്നു പറഞ്ഞ ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ആരോപിച്ചു.
എയിംസ് സംസ്ഥാനത്തിന് മുൻപേ ലഭിക്കേണ്ടതായിരുന്നുവെന്നും ഈ ആവശ‍്യവുമായി എൽഡിഎഫ് സർക്കാരും എംപിമാരും കേന്ദ്രത്തെ സമീപിച്ചിങ്കെിലും നിരാശയായിരുന്നു മുൻകാല അനുഭവമെന്നും കിനാലൂരിൽ എയിംസ് അടിയന്തരമായി അനുവദിക്കണമെന്നും ഗോവിന്ദൻ ആവശ‍്യപ്പെട്ടു.
എന്നാൽ എയിംസിന്‍റെ പേരിൽ ബിജെപിയിൽ തമ്മിലടിയാണെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവന ബിജെപി നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് തള്ളി. എയിംസിന്‍റെ പേരിൽ ബിജെപിയിൽ ആശയക്കുഴപ്പമില്ലെന്നും കേരളത്തിൽ തന്നെ എയിംസ് വരണമെന്നാണ് ബിജെപിയുടെ നിലപാടെന്നും ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ ഒറ്റക്കെട്ടായ നിലപാടാണുള്ളതെന്നും അദ്ദേഹം വ‍്യക്തമാക്കി.