

എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിക്കെതിരായ എ.കെ. ബാലന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരാണെന്ന തരത്തിൽ മാധ‍്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
ആർഎസ്എസിനെതിരായ വിമർശനം ഹിന്ദു മതത്തിനെതിരാണെന്ന് വരുത്തുന്നുവെന്നു പറഞ്ഞ അദ്ദേഹം വർഗീയ ശക്തികൾ ജനാധിപത‍്യത്തിന് ഭീഷണിയാണെന്ന് കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ‍്യന്തര വകുപ്പ് കൈകാര‍്യം ചെയ്യുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നായിരുന്നു എ.കെ. ബാലന്‍റെ പ്രസ്താവന. എന്നാൽ ബാലന്‍റെ പ്രസ്താവനയെ തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.