
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളെജിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ‍്യമങ്ങളും ചേർന്ന് ആരോഗ‍്യ മേഖലയെ കടന്നാക്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വിഷയത്തിൽ ആരോഗ‍്യമന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ധാർമികമായ ഉത്തരവാദിത്വങ്ങളെ മന്ത്രിക്കും ഉള്ളുവെന്നും കെട്ടിച്ചമച്ച പ്രചാരവേലയാണ് മന്ത്രിക്കെതിരേ നടക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രചാരണങ്ങൾക്കു പിന്നിൽ നടക്കുന്നത് സ്ഥാപിത താത്പര‍്യങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു.