കണ്ണൂരിൽ പിള്ളമാരില്ല, ആരാണ് വിജേഷ് പിള്ള? ; എം വി ഗോവിന്ദൻ

തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?
കണ്ണൂരിൽ പിള്ളമാരില്ല, ആരാണ് വിജേഷ് പിള്ള? ; എം വി ഗോവിന്ദൻ
Updated on

ഇടുക്കി: സ്വർണക്കടത്ത് കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണണെന്നും അദ്ദേഹം പറഞ്ഞു.

'സ്വപ്നയുടെ ആരോപണം താൻ മുഖവിലയ്‌ക്കെടുക്കുന്നേയില്ല. തിരക്കഥ തയാറാക്കുമ്പോൾ ഗൗരവമുള്ള തിരക്കഥ തയാറാക്കണം. ആദ്യത്തെ മിനിറ്റിൽ തന്നെ പൊട്ടിപോകുന്ന തിരക്കഥ ഉണ്ടാക്കിയിട്ട് എന്ത് കാര്യം?. കേസ് കൊടുക്കാൻ ഒന്നല്ല ആയിരം പ്രവാശ്യം ധൈര്യമുണ്ട്. നിയമപരമായി തന്നെ മുന്നോട്ട് പോകും. പുറത്തുകൊണ്ടു വരാൻ എന്തെക്കയോ ഉണ്ട് എന്ന് അവർ പറഞ്ഞിരുന്നു. ഒന്നും തന്നെ മറച്ചു വയ്ക്കേണ്ട കാര്യമില്ല. അതിനായി ആരെയും സമീപിച്ചിട്ടുമില്ല. വിശദീകരിക്കാനുള്ളത് സ്വപ്നക്കാണ്. അവർ അത് വിശദീകരിക്കട്ടെ. എന്തായാലും കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ളയായത് ?. തന്‍റെ നാട്ടിൽ പുറത്തു നിന്ന് ആരേലും താമസിക്കാനായി വന്നവരെ പിള്ളമാരായി ഉണ്ടാകൂ. അല്ലാതെ ആരും ഇല്ല'.- ഗോവിന്ദൻ പറഞ്ഞു

എന്തൊക്കെ വന്നാലും പതിനെട്ടാം തീയതിവരെ ജാഥയുമായി മുന്നോട്ട് പോകും. ഇത്തരം പ്രസ്താവനകൾക്കൊണ്ട് അതിനെ തടയാൻ ആർക്കും കഴിയില്ല. ആദ്യം അമിത് ഷായെ കൊണ്ടുവരുമെന്നാണ് അവർ പറഞ്ഞിരുന്നത്. അമിത് ഷാ അല്ല, ആരെ കൊണ്ടുവന്നാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com