''കേന്ദ്ര സർക്കാരിനെതിരേ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചു'', ഗവർണറെ പുകഴ്ത്തി എം.വി. ഗോവിന്ദൻ

കേന്ദ്ര സർക്കാരിനെതിരേ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചത് സ്വാഗതാർഹമാണെന്ന് അദ്ദേഹം ദേശോഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറ‍യുന്നു
'Despite criticism against the central government, the constitutional duty was fulfilled'; MV Govindan praises the Governor
mv govindan
Updated on

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നയപ്രഖ‍്യാപന പ്രസംഗം പൂർണമായി വായിച്ച നടപടിയെയാണ് എം.വി. ഗോവിന്ദൻ സിപിഎം മുഖപത്രമായ ദേശാഭിമാനിയിലൂടെ പ്രകീർത്തിച്ചത്. കേന്ദ്ര സർക്കാരിനെതിരേ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചത് സ്വാഗതാർഹമാണെന്ന് അദ്ദേഹം ലേഖനത്തിൽ പറ‍യുന്നു.

ഇടതുമുന്നണി ലക്ഷ‍്യം വയ്ക്കുന്ന നവകേരള നിർമാണത്തിന്‍റെ പുരോഗതിയാണ് രണ്ട് മണികൂറോളം നീണ്ട പ്രസംഗത്തിൽ ഗവർണർ അവതരിപ്പിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നു വ‍്യത‍്യസ്തനായി സർക്കാരിന്‍റെ നയപ്രഖ‍്യാപന പ്രസംഗം മുഴുവൻ വായിക്കാൻ പുതിയ ഗവർണർ തയാറായി.

തുടർന്നും ഗവർണറുടെ ഭാഗത്ത് നിന്ന് സമാനമായ സമീപനം പ്രതീക്ഷിക്കുന്നു എന്നും, രണ്ട് മണികൂർ നീണ്ട നയപ്രഖ‍്യാപനത്തിലൂടെ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്‍റെ പുരോഗതിയാണ് ഗവർണർ വരച്ചിട്ടതെന്നും എംവി. ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com