' നിന്‍റെ മൈക്കിന്‍റെ  തകരാറിന് ഞാനാണോ ഉത്തരവാദി '; വേദിയിൽ വച്ച് മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് എം വി ഗോവിന്ദൻ

' നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി '; വേദിയിൽ വച്ച് മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് എം വി ഗോവിന്ദൻ

തൃശൂരിലെ മാളയിൽ നടന്ന സ്വീകരണ പരിപാടിയിലാണ് ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത്
Published on

തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേർന്നു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിലെ മാളയിൽ നടന്ന സ്വീകരണ പരിപാടിയിലാണ് ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചത്. ' നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി ' എന്ന് അദ്ദേഹം ചോദിച്ചു.

കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയ സംഭവത്തിൽ ഗോവിന്ദൻ വിശദീകരണം നൽകുന്നതിനിടെ യുവാവ് വേദിയിലേക്ക് കയറിവന്ന് മൈക്കിന് അടുത്തുനിന്ന് സംസാരിക്കാമോ എന്ന ചോദിച്ചതാണ് ഗോവിന്ദനെ പ്രകോപിപ്പിച്ചത്. "അങ്ങോട്ട് പോയ്ക്കോ.. നിന്‍റെ മൈക്കിന്‍റെ തകരാറിന് ഞാനാണോ ഉത്തരവാദി" എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്നും ഇറക്കി വിടുകയായിരുന്നു. തുടർന്ന് മൈക്ക് ഓപ്പറേറ്ററെ കുറ്റപ്പെടുത്തി സദസിൽ സംസാരിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com