''എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നു''; ബക്രീദ് അവധി വിവാദത്തിൽ എം.വി. ഗോവിന്ദൻ

അവധി തീരുമാനിച്ചത് കലണ്ടർ അനുസരിച്ചാണെന്നും ഗോവിന്ദൻ പറഞ്ഞു
m.v. govindan reacted in bakrid holiday controversy

എം.വി. ഗോവിന്ദൻ

Updated on

കോഴിക്കോട്: ബക്രീദ് അവധി വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും എല്ലാത്തിലും വർഗീയ വിഷം കലർത്താനുള്ള ശ്രമമാണെന്നും ഗോവിന്ദൻ പറഞ്ഞു.

അവധി തീരുമാനിച്ചത് കലണ്ടർ അനുസരിച്ചാണെന്നും അതിനെതിരേ പ്രശ്നമുണ്ടായപ്പോൾ വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി പ്രഖ‍്യാപിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ ആരോപണം ഭയന്നാണോ വെള്ളിയാഴ്ച അവധി നൽകിയതെന്ന മാധ‍്യമ പ്രവർത്തകരുടെ ചോദ‍്യത്തിന് ഞങ്ങൾക്ക് ആരെ ഭയക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

അതേസമയം പ്രതിപക്ഷം ബക്രീദ് അവധി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നുവെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയും കുറ്റപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com