

file image
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട് മുന്നണിയിൽ തർക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 8,000 കോടി രൂപ നൽകാനുണ്ടെന്നും കേരളത്തിന് അർഹതപ്പെട്ട പണം ലഭിക്കുക തന്നെ വേണമെന്നും എന്നാൽ എല്ലാ കാര‍്യങ്ങൾക്കും നിബന്ധന വയ്ക്കുന്ന കേന്ദ്ര നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.