കമ്പനികൾ തമ്മിലുള്ള പ്രശ്നത്തിന് പാർട്ടി മറുപടി പറയേണ്ടതില്ല; എം.വി. ഗോവിന്ദൻ

സിഎംആർഎൽ എക്സാലോജിക്ക് കേസിൽ മുഖ‍്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദേഹം
A party is not liable for an inter-company dispute; M.V. Govindan
എം.വി. ഗോവിന്ദൻ
Updated on

തിരുവനന്തപുരം: കമ്പനികൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പാർട്ടി മറുപടി പറയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാൽ മുഖ‍്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സിഎംആർഎൽ എക്സാലോജിക്ക് കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദേഹം.

'മുഖ‍്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴയ്ച്ച് കൊണ്ടുവരാനാണ് ശ്രമം അത് രാഷ്ട്രീയമാണ് ആ രാഷ്ട്രീയത്തെ അന്നും ഇന്നും നാളെയും ഞങ്ങൾ പ്രതിരോധിക്കും. അദേഹം പറഞ്ഞു.

എസ്എഫ്ഐഒ കേസ് മാർക്സിസ്റ്റുകാരും ബിജെപിക്കാരും ഒതുക്കിയെന്നാണ് മാധ‍്യമങ്ങൾ പറഞ്ഞിരുന്നത് അന്ന് അതേ പ്രാരണം നടത്തിയവർ ഇതെ വാർത്ത വീണ്ടും കൊടുക്കുന്നു. കേസ് തീരുന്നില്ല കേസ് മുഖ‍്യമന്ത്രിയിലേക്കെത്തുന്നുവെന്നാണ് പറയുന്നത്'. ഗോവിന്ദൻ കൂട്ടിചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com