'ഇങ്ങനെ പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എത്ര ലക്ഷം വ്യാജ ഐഡി കാർഡുകൾ നിർമിക്കും', എം.വി. ഗോവിന്ദൻ

ലോക്സഭയോടനുബന്ധിച്ച് വന്ന യൂത്ത് കോൺഗ്രസ് മോഡൽ ജനങ്ങളെ ഉത്കണ്ഠയിലാക്കും. അതുകൊണ്ടുതന്നെ അന്വേഷണം ശരിയായ രീതിയിൽ തന്നെ നടത്തണം
mv govindan
mv govindanfile

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്രയധികം കാർഡ് നിർമിച്ചാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര കാർഡുകൾ നിർമിക്കുമെന്നും ഗോവിന്ദൻ ചോദിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.

ഒരു പ്രത്യേക ആപ്പിൽ ഐഡി കാർഡ് നിർമിക്കുക. അതുമായി വോട്ട് ചെയ്യുക. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഗൗരവത്തോടെ ഇടപെടണമെന്നും ഇതു സംബന്ധിച്ച് എല്ലാ തെളിവുകളും പുറത്തു വന്നിട്ടുണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭയോടനുബന്ധിച്ച് വന്ന യൂത്ത് കോൺഗ്രസ് മോഡൽ ജനങ്ങളെ ഉത്കണ്ഠയിലാക്കും. അതുകൊണ്ടുതന്നെ അന്വേഷണം ശരിയായ രീതിയിൽ തന്നെ നടത്തണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ വ്യാജ ഐഡി കാർഡ് നിർ‌മിച്ച് ഉപയോഗിച്ചത് വഴി വലിയ പ്രശ്നങ്ങളാണ് ഉണ്ടാവാൻ പോവുന്നത്. ആർക്കും നിസാരമായി ഐഡി കാർഡ് നിർമിക്കാമെന്നാണ് ഇത് കാണിക്കുന്നത്. ഇത് വരുന്ന പൊതു തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇതിനു പിന്നിൽ കനുഗോലുവാണെന്നും വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ ആരോപിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com