

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫ് അംഗം നിയമനക്കോഴ വാങ്ങിയെന്ന ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അന്വേഷണത്തിൽ വീട്ടുവീഴ്ച ചെയ്യാൻ എഡിഎഫോ സിപിഎമ്മോ ആവശ്യപ്പെടില്ല. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമനക്കോഴയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെങ്കിലും മന്ത്രിയുടെ ഓഫീസിൽ നടന്ന അഴിമതി എന്ന നിലയ്ക്കാണ് പ്രചാരണം. ഒരു പട്ടാളക്കാരനെ ചാപ്പ കുത്തിയെന്ന് എങ്ങനെയാണോ പ്രചാരണമുണ്ടാക്കിയത്, അതുതന്നെയാണ് ഇവിടെയും നടക്കുന്നത്. ഇത് ഉത്തരേന്ത്യൻ സ്റ്റൈലാണ്. അവിടെയാണ് ഇത്തരം വ്യാജപ്രചാരങ്ങൾ കൂടുതലായി നടക്കുന്നതെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.