'ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്, ആക്ഷേപങ്ങൾ പരിശോധിക്കും'; എം വി ഗോവിന്ദൻ

കരാർ കമ്പനിക്ക് കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയല്ല, തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു
'ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്, ആക്ഷേപങ്ങൾ പരിശോധിക്കും';  എം വി ഗോവിന്ദൻ
Updated on

കൊച്ചി: ഒരു സർക്കാന്‍റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികൾ എടുക്കും. കൊല്ലം മാതൃകയിൽ മാലിന്യ സംസ്കരണം നടക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണ്.

കരാർ കമ്പനിക്ക് കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയല്ല, തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. താൻ മന്ത്രിയായിരിക്കുമ്പോഴും മേയറെയും കരാറുകാരെയും വിളിച്ച് റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സർക്കാരിനും ജനങ്ങൾക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com