മു​ഖ്യ​മ​ന്ത്രി സൂ​ര്യ​നെ​പ്പോ​ലെ, അടുത്താൽ കരിഞ്ഞുപോകും; എംവി ഗോവിന്ദന്‍

മ​ണി​പ്പു​രി​ൽ ഒ​ര​ക്ഷ​രം മി​ണ്ടാ​ത്ത പ്ര​ധാ​ന​മ​ന്ത്രി സ്ത്രീ​ശാ​ക്തീ​ക​ര​ണം പ്ര​സം​ഗി​ക്കു​ന്നു
mv govindan, pinarayi vijayan
mv govindan, pinarayi vijayan

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെപ്പോലെയാണെന്നും അടുത്താൽല് കരിഞ്ഞുപോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വര്‍ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴോളം അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും മുഖ്യമന്ത്രിയിലേക്ക് എത്താന്‍ ഒരു വഴിയും ഉണ്ടായിരുന്നില്ല പ​രി​ശു​ദ്ധ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ, ക​റ​പു​ര​ളാ​ത്ത കൈ​യു​ടെ ഉ​ട​മ​യാ​ണ് മു​ഖ്യ​മ​ന്ത്രിയെന്നും അ​തു​കൊ​ണ്ടാ​ണ് നി​ങ്ങ​ൾ​ക്ക് എ​ത്താ​നാ​കാ​ത്ത​ത്. നി​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മി​ല്ലാ​ഞ്ഞി​ട്ട​ല്ല, ബി​ജെ​പി​യും യു​ഡി​എ​ഫും ആ​ഗ്ര​ഹി​ക്കാ​ഞ്ഞി​ട്ട​ല്ല, ബി​ജെ​പി​യും യു​ഡി​എ​ഫും ആ​ഗ്ര​ഹി​ക്കാ​ഞ്ഞി​ട്ട​ല്ല. പ​ക്ഷേ, ആ​ഗ്ര​ഹി​ച്ചാ​ലും എ​ത്താ​നാ​കാ​ത്ത അ​ത്ര​യും ദൂ​ര​ത്താ​ണ് അ​ദ്ദേ​ഹം, സൂ​ര്യ​നേ​പ്പോ​ലെ. അ​താ​ണു കാ​ര്യം. ക​രി​ഞ്ഞു പോ​കും'' എംവി ഗോവിന്ദന്‍ പറഞ്ഞു.

മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ന​ഗ്ന​രാ​ക്കി തെ​രു​വി​ൽ വ​ലി​ച്ചി​ഴ​ച്ച​പ്പോ​ൾ ഒ​ര​ക്ഷ​രം മി​ണ്ടാ​ത്ത പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണ് തൃ​ശൂ​രി​ൽ വ​ന്ന് സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തെ പ​റ്റി പ്ര​സം​ഗി​ക്കു​ന്ന​തെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കുറ്റപ്പെടുത്തി.

പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ല്ല, ബി​ജെ​പി നേ​താ​വാ​യാ​ണ് മോ​ദി തൃ​ശൂ​രി​ൽ വ​ന്ന​ത്. സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തെ കു​റി​ച്ച് പ​റ​യു​മ്പോ​ൾ 45 ല​ക്ഷം സ്ത്രീ​ക​ൾ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ​യെ​പ്പ​റ്റി മോ​ദി മി​ണ്ടി​യി​ല്ല. വ​നി​താ സം​വ​ര​ണം വോ​ട്ട് ത​ട്ടു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ്. എ​ന്നി​ട്ടെ​ന്താ 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബി​ൽ പാ​സാ​ക്കാ​ത്ത​ത്? ഗു​സ്തി താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​ത്തി​നാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തു വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണു ന​ട​ക്കു​ന്ന​ത്. അ​തു കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് സം​സ്ഥാ​ന​മ​ല്ല. പൂ​ർ​ണ​മാ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​ണ്. വി​മാ​ന​ത്താ​വ​ളം അ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ളെ വി​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്നു കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കേ​ര​ള പൊ​ലീ​സ​ല്ല ആ ​പ്ര​തി​ക​ളെ പി​ടി​ക്കേ​ണ്ട​ത്. ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് ആ​ളെ പ​റ്റി​ക്കാ​ൻ പൈ​ങ്കി​ളി രീ​തി​യി​ൽ വ​ർ​ത്ത​മാ​നം പ​റ​യു​ക​യാ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും നാ​ളാ​യി​ട്ടും സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് എ​ന്നു കേ​ന്ദ്രം പ​റ​യു​ന്നി​ല്ല. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലാ​ണു സ്വ​ർ​ണം വ​ന്ന​ത്. അ​ങ്ങ​നെ​യ​ല്ല എ​ന്നാ​ണു കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത്. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ അ​പ​ക​ട​പ്പെ​ടു​ത്തി​യാ​ലും പ്ര​ശ്ന​മ​ല്ലെ​ന്ന രീ​തി​യി​ലാ​ണു ബി​ജെ​പി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

തൃ​ശൂ​ർ ലോ​ക്സ​ഭാ സീ​റ്റ് ബി​ജെ​പി തൊ​ടാ​ൻ പോ​കു​ന്നി​ല്ല. കേ​ര​ള​ത്തി​ൽ സീ​റ്റ് നേ​ടു​മെ​ന്ന് എ​ത്ര​യോ കൊ​ല്ല​മാ​യി ബി​ജെ​പി പ​റ​യു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30ല​ധി​കം സീ​റ്റ് നേ​ടു​മെ​ന്നാ​ണു പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഒ​രു സീ​റ്റും ബി​ജെ​പി നേ​ടാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com