തൊഴിലാളി വിരുദ്ധം; പണിമുടക്കായിട്ടും യുഡിഎഫ് ജാഥ മാറ്റിവെച്ചില്ല:എം.വി. ഗോവിന്ദൻ

ജാഥ മാറ്റിവെയ്ക്കാൻ ഐഎൻടിയുസിക്കാർ പറഞ്ഞെങ്കിലും നേതൃത്വം അതിന് തയ്യാറായില്ല
M.V. Govindan says UDF did not postpone the rally despite the strike
MV Govindan
Updated on

മലപ്പുറം: ദേശീയ പണിമുടക്ക് ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്ര മാറ്റിവെയ്ക്കാത്തതിന് എതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തങ്ങൾ ജാഥ അവസാനിപ്പിച്ചപ്പോൾ സതീശൻറെ ജാഥയും അവസാനിപ്പിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ അവരത് ചെയ്തില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജാഥ മാറ്റിവെയ്ക്കാൻ ഐഎൻടിയുസിക്കാർ പറഞ്ഞെങ്കിലും കോൺഗ്രസ്, യുഡിഎഫ് നേതൃത്വം അതിന് തയ്യാറായില്ല. ഐഎൻടിയുസിക്കാർക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.

തൊഴിലാളി വർഗത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജാഥ ഞങ്ങൾ അവസാനിപ്പിച്ചാപ്പോൾ അവരുടെ ജാഥയും അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാൽ അവരത് ചെയ്തില്ല. ഇത് അവർക്കിടയിൽ വൈരുദ്ധ്യമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com