
കണ്ണൂർ: സ്വർണകടത്തു കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍റെ വക്കീൽ നോട്ടീസ്. സ്വപ്നയുടെ ആരോപണം അപകീർത്തിപെടുത്തിയെന്നും ആരോപണം പിൻവലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പു പറയണമെന്നും എം വി ഗോവിന്ദൻ നോട്ടീൽ വ്യക്തമാക്കുന്നു.
സ്വപ്നയുടെ ആരോപണം വസ്തുത വിരുദ്ധമാണ്. തനിക്ക് വിജേഷിനെയോ കുടുംബത്തേയോ പരിചയമില്ല. ആരോപണം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം നോട്ടീസിൽ പറയുന്നു. വിജേഷ് പിള്ളക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
വിജയ് പിള്ള ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തുകയും സ്വർണക്കടത്തു കേസിൽ ഒത്തു തീർപ്പിനായി 30 കോടി രൂപ വാഗ്ധാനം ചെയ്യുകയും ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം.വിജേഷിനെ അയച്ചത് എം വി ഗോവിന്ദനാണെന്ന് പറഞ്ഞതായും സ്വപ്ന ഫെയ്സ് ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. ആരോപണത്തിനു പിന്നാലെ സ്വപ്നക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.