MV Govindan
Kerala
''മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് മൊയ്തീൻ, ഇഡി രാഷ്ട്രീയം കളിക്കുന്നു'', എം.വി. ഗോവിന്ദൻ
പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇഡി പരിശോധനയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി പരിശോധനയിൽ മുൻ മന്ത്രി എ.സി. മൊയ്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് എ.സി. മൊയ്തീൻ. അദ്ദേഹത്തെ സംശയ മുനയിൽ നിർത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു.
''ഇഡി രാഷ്ട്രീയം കളിക്കുകയാണ്. പറയുന്നതെല്ലാം കഴമ്പില്ലാത്ത കാര്യമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഇഡി പരിശോധന'', ഗോവിന്ദൻ കൂട്ടിച്ചേർത്തു.