സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി എം വി ഗോവിന്ദന്‍ കോടതിയിലേക്ക്

സ്വപ്നയ്ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഗോവിന്ദന്റെ നടപടി
സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസുമായി എം വി ഗോവിന്ദന്‍ കോടതിയിലേക്ക്

കണ്ണൂർ : സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോടതിയിൽ നേരിട്ടെത്തി മാനനഷ്ടകേസിൽ പരാതി നൽകും . ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2 .30 ന് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെത്തിയാണ് പരാതി നൽകുക. സ്വപ്നയ്ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലെ എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഗോവിന്ദന്റെ നടപടി .

വി​​​​ജ​​​​യ് പി​​​​ള്ള എ​​​​ന്ന​​​​യാ​​​​ൾ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​നെ​​​​ന്ന പേ​​​​രി​​​​ൽ വി​​​​ളി​​​​ച്ചിരുന്നുവെന്നും, ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ ഒ​​​​രു ഹോ​​​​ട്ട​​​​ൽ ലോ​​​​ബി​​​​യി​​​​ൽ വ​​​​ച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറിയാല്‍ 30 കോടി രൂപ നൽകാമെന്ന് പറഞ്ഞതായായിരുന്നു സ്വപ്‍നയുടെ ആരോപണം. ഈ പരാമർശത്തിനെതിരെയാണ് എംവി ഗോവിന്ദൻ പരാതി നൽകുന്നത്.സ്വപ്നയുടെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് എം.വി.ഗോവിന്ദൻ വിജേഷ് പിള്ളക്കും സ്വപ്ന സുരേഷിനും നോട്ടീസ് അയച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com