ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി തോമസ് ചാഴികാടന് നേരിട്ട് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎം നേതാക്കളായ കെ.അനിൽകുമാർ, പി.കെ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു
ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥി തോമസ് ചാഴികാടന് നേരിട്ട് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസം തന്നെ തോമസ് ചാഴികാടൻ എംപിക്ക് നേരിട്ട് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി  ഗോവിന്ദൻ.

കോട്ടയം ദന്തൽ കോളെജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എംജി യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാർഥി ചാഴികാടൻ അവിടെയെത്തി. സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക ആശംസകളും ലഭിച്ചു. കുറച്ചു നേരം എംവി ഗോവിന്ദനൊപ്പം സ്ഥാനാർഥി ചെലവഴിച്ചു.

സിപിഎം നേതാക്കളായ കെ.അനിൽകുമാർ, പി.കെ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. മേലുകാവിലും ഉഴവൂരിലും വിവിധ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കാനെത്തിയ തോമസ് ചാഴികാടന്  സ്ഥാനാർഥിയെന്ന നിലയിലുള്ള ആശംസയും ഏവരും കൈമാറി. വരും ദിവസങ്ങളിൽ പരമാവധിയാളുകളെ നേരിൽ കാണാനാണ് സ്ഥാനാർഥിയുടെ തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com