കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ എം. വി ജയരാജൻ

സിപിഎം നേതാക്കളോടൊപ്പമാണ് എം വി ജയരാജൻ എത്തിയത്
കണ്ണൂരിൽ വന്ദേഭാരതിനെ സ്വീകരിക്കാൻ എം. വി ജയരാജൻ

കണ്ണൂർ : കണ്ണൂരിലെത്തിയ വന്ദേഭാരതിനെ സ്വീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും. ലോക്കോ പൈലറ്റിനെ എം വി ജയരാജൻ പൊന്നാടയണിയിച്ചു. ജില്ലയിലെ സിപിഎം നേതാക്കളോടൊപ്പമാണ് എം വി ജയരാജൻ എത്തിയത്.

എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. വി. സുമേഷ് എന്നിവരും വന്ദേഭാരത് ട്രെയ്നിനെ സ്വീകരിക്കാൻ കണ്ണൂർ റെയ്ൽവെ സ്റ്റേഷനിൽ എത്തിയിരുന്നു.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരളത്തിന്‍റെ വന്ദേഭാരത് എക്സ്പ്രസ് എല്ലാ സ്റ്റേഷനുകളിലും സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര തുടർന്നത്. അതേസമയം ഷൊർണൂർ റെയ്ൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ വന്ദേഭാരതിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ റെയ്ൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. വി കെ ശ്രീകണ്ഠൻ എംപിക്ക് സ്വാഗതം അർപ്പിച്ചു കൊണ്ടുള്ള പോസ്റ്ററാണ് പതിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com