ആർജെഡി സംസ്ഥാന പ്രസിഡന്‍റായി എം.വി. ശ്രേയാംസ് കുമാർ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കാൻ ആർജെഡി അഭ്യർഥിച്ചു.
M.V. Shreyams Kumar elected RJD state president

ആർജെഡി സംസ്ഥാന പ്രസിഡന്‍റായി എം.വി. ശ്രേയാംസ് കുമാർ

Updated on

കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്‍റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയെയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തെരഞ്ഞെടുത്തു.

ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ ആർജെഡിയെ ശക്തിപ്പെടുത്തുമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കാൻ ആർജെഡി അഭ്യർഥിച്ചു. 25ന് എല്ലാ ജില്ലകളിലും മനുഷ്യാവകാശ സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com