കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു

പിഴയിട്ടത് സ്വിഫ്റ്റിന്‍റെ ലക്ഷ്വറി സർവീസിന്
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു
Updated on

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസിന് പിഴയിട്ട് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിന് 250 രൂപ പിഴയിട്ടത്.

സ്വിഫ്റ്റിന്‍റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനെതിരേയാണ് എംവിഡി നടപടി. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് സംഭവം.

നേരത്തെ ‌കെഎസ്ഇബി- എംവിഡി പോര് വന്‍ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എംവിഡി, കെഎസ്ആർടിസിക്ക് പിഴയിട്ട സംഭവം പുറത്തുവരുന്നത്.

കെഎസ്ഇബി വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് എഐ ക്യാമറ പിഴയിട്ടതും പിന്നാലെ കൽപറ്റ, കാസർഗോഡ് കറന്തക്കാടിനും പിന്നാലെ മട്ടന്നൂരിലെ എംവിഡി‍‌യുടെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫ്യൂസ് ഉരിയതെല്ലാം വിവാദമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com