82,000 പിഴയൊടുക്കി; റോബിൻ ബസ് ഉടമയ്ക്ക് വിട്ടു നൽകി എംവിഡി

26 മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരിഷ് അറിയിച്ചു
റോബിൻ ബസ്
റോബിൻ ബസ്
Updated on

പത്തനംതിട്ട: പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമയ്ക്ക് തിരിച്ചു നൽകി. പെർമിറ്റ് ലംഘനത്തിന് ചുമത്തിയ 82000 രൂപ അടച്ചതിനു പിന്നാലെ ബസ് ഉടമക്ക് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു. ബസ് പിടിച്ചെടുത്ത് ഒരുമാസത്തിനു ശേഷമാണ് ബസ് ഉടമ ബേബി ഗിരീഷിന് വിട്ടുനൽകുന്നത്.

പിഴ അടച്ചാൽ വിട്ടു നൽകണമെന്ന ഹൈക്കോടതി ഉത്തരവും, ബസ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയേറ്റു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് പത്തനംതിട്ട ജൃഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. അതേസമയം 26 മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരിഷ് അറിയിച്ചു.

നവംബർ 23-ാം തീയതിയാണ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിൽ നിന്നു പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തും വഴി വൻ പൊലീസ് സന്നാഹത്തോടെ എത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com