കുഞ്ഞിനെ രക്ഷിച്ച ആ സഡൻ ബ്രേക്ക്; ഷിനോജിനെ പൊന്നാടയണിയിച്ച് ആദരിച്ച് എംവിഡി

റോഡിന് കുറുകെ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്‍റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്
mvd honors private bus driver for saving child

കുഞ്ഞിനെ രക്ഷിച്ച ആ സഡൻ ബ്രേക്ക്; ഷിനോജിനെ പൊന്നാടയണിയിച്ച് ആദരിച്ച് എംവിഡി

Updated on

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ റോഡിന് കുറുകെ ഓടിയ കുട്ടിയെ ബസ് വെട്ടിച്ച് രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിലെത്തി അരീക്കോട് സ്വദേശി ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴചയാ‍യിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ നിന്നും പുറത്തിറങ്ങി റോഡിന് കുറുകെ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്‍റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്. ഓട്ടോയില്‍ നിന്നും ഇറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നിരുന്നു.

ഓട്ടോയിലെ സീറ്റില്‍ ഇരുന്ന് പിതാവ് പണം കൊടുക്കുന്നതിനിടെ കുട്ടി പുറത്തിറങ്ങി അമ്മയ്ക്കരികിലെത്താന്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ബസ് വെട്ടിച്ച് നിർത്തിയതിനു പിന്നാലെ കുട്ടി തിരിഞ്ഞോടുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com