വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

മേയ് 21 ന് ഇതുമായി ബന്ധപ്പെട്ട് മേയർ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തും
mvd inspection bus driven by yadhu in arya driver issue
കെഎസ്ആർടിസി ഡ്രൈവർ യദു | തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
Updated on

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പൊലീസിന്‍റെ ആവശ്യപ്രകാരമാണ് പരിശോധന നടന്നത്. ബസിന്‍റെ വേഗപ്പൂട്ടും ജിപിഎസും പ്രവത്തന രഹിതമാണെന്ന് പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

യദുവിനെതിരായ മേയറുടെ പരാതിയിന്മേലെടുത്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. mvd. അതിനു മുന്നോടിയായിട്ടായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. എന്തൊക്കെ കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്ന് എംവിഡിക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com