പാലക്കാട് കാർ പൊട്ടിത്തെറിച്ചത് പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാമെന്ന് എംവിഡി

എല്‍സിയുടെ നില ഗുരുതരമായി തുടരുന്നു
mvd on palakkad car explosion

പാലക്കാട് കാർ പൊട്ടിത്തെറിച്ചത് പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാമെന്ന് എംവിഡി

file image

Updated on

പാലക്കാട്: ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2002 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാർട്ട് ചെയ്‌തപ്പോൾ സ്പാർക്ക് ഉണ്ടായി തീ പെട്രോൾ ടാങ്കിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാധ്യത പരിശോധിക്കുകയാണെന്നും എംവിഡി വ്യക്തമാക്കി.

അതേസമയം, അപകടത്തില്‍ മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ഞായറാഴ്ച നടക്കും. ആൽഫ്രഡ് (6), എമലീന (4) എന്നിവരാണ് ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ മരിച്ചത്. ആല്‍ഫ്രഡിന് 75%, എമിലീനയ്ക്ക് 60% പൊള്ളലേറ്റിരുന്നു. ഇവരുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെ പാലക്കാട് ജില്ല ആശുപതി മോർച്ചറിയിൽ എത്തിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുമെന്നും സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കുമെന്നാണ് വിവരം.

അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുന്നു. 40% പൊള്ളലേറ്റ മൂത്തമകളും ഇവർക്കൊപ്പം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. എൽസിയുടെ അമ്മ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com