ജീപ്പ് അടിമുടി വ്യാജൻ; ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം പൊളിച്ചുകളയാന്‍ എംവിഡി

മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍റെ പേരിലാണ് വാഹനം ഇപ്പോഴുള്ളത്
mvd order to dismantle the jeep that akash thillankeri was driven
ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം പൊളിച്ചുകളയാന്‍ എംവിഡി
Updated on

കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി ഓടിച്ച വാഹനം അടിമുടി വ്യാജനാണെന്ന് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിVz എന്‍ജിന്‍, ബ്രേക്കിങ് സിസ്റ്റം, ഗിയര്‍ ബോക്‌സ് തുടങ്ങി ടയര്‍വരെ മാറ്റിസ്ഥാപിച്ചതാണ്.

പനമരം പൊലീസ് കസ്റ്റഡിലുള്ള വാഹനത്തിന്‍റെ റദ്ദാക്കി. വാഹനം പൊളിച്ചുകളയാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ. കെ.ആര്‍. സുരേഷ് മലപ്പുറം ആര്‍ടിഒയ്ക്ക് ശുപാര്‍ശ നല്‍കി. ആര്‍സി പ്രകാരം മഹീന്ദ്രയുടെ 2002 മോഡൽ വാഹനമാണ് ഇത്. കരസേനയ്ക്ക് വേണ്ടി ഓടിയിരുന്ന വാഹനം 2017 ൽ ലേലം ചെയ്യുകയായിരുന്നു.

2017 ൽ പഞ്ചാവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് 2018 ൽ മലപ്പുറത്ത് റീ രജിസ്റ്റർ ചെയ്തു.മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്‍റെ പേരിലാണ് വാഹനം ഇപ്പോഴുള്ളത്. കസ്റ്റഡിയിലെടുത്ത വാഹനം പോലീസ് മോട്ടോര്‍വാഹനവകുപ്പിന് കൈമാറി. സംഭവസമയത്ത് ഉപയോഗിച്ച ടയര്‍ ഊരിമാറ്റിയശേഷമാണ് വാഹനം ഹാജരാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com