ഓട്ടം വിളിച്ച യാത്രാക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ആളറിയാതെ നടുറോഡിൽ ഇറക്കിവിട്ടത് എംവിഡിയെ!!

കൊല്ലം ആർടിഒ ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെയാണ് ഓട്ടോ റിക്ഷ ഡ്രൈവർ ഇറക്കിവിട്ടത്
The passenger who called for a ride didn't like the fact that he was told to use the meter; MVD was dropped off in the middle of the road!!
ഓട്ടം വിളിച്ച യാത്രാക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ല; ആളറിയാതെ നടുറോഡിൽ ഇറക്കിവിട്ടത് എംവിഡിയെ!!representative image
Updated on

കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപെടാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊല്ലം ആർടിഒ ഓഫീസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെയാണ് ഓട്ടോ ഡ്രൈവർ ഇറക്കിവിട്ടത്. നെടുമ്പാശേരി സ്വദേശി വി.സി. സുരേഷ് കുമാറിന്‍റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അത്താണി ഭാഗത്തേക്കാണ് ഇൻസ്പെക്‌ടർ ഓട്ടോ വിളിച്ചത്. ഓട്ടോ ഡ്രൈവർ 180 രൂപ കൂലി ആവശ‍്യപ്പെട്ടു. എന്നാൽ, അഞ്ച് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഓട്ടമായതിനാൽ 150 രൂപ തരാമെന്ന് ഇൻസ്പെക്‌ടർ പറഞ്ഞു. ഡ്രൈവർ സമ്മതിക്കാത്തതിനെ തുടർന്ന് മീറ്ററിടാൻ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെട്ടു.

പ്രകോപിതനായ ഓട്ടോ ഡ്രൈവർ ഇൻസ്പെക്‌ടറെ നടുറോഡിൽ ഇറക്കിവിടുകയായിരുന്നു. യൂണിഫോം ധരിക്കാതെയായിരുന്നു ഓട്ടോ ഡ്രൈവർ വാഹനമോടിച്ചത്. ഓട്ടോയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ച ഉദ‍്യോഗസ്ഥനോട് ഇയാൾ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്.

അതേസമയം, വെഹിക്കിൾ ഇൻസ്പെക്‌ടറാണെന്ന കാര‍്യം ഉദ‍്യോഗസ്ഥൻ ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നെങ്കിലും ഡ്രൈവർ വിശ്വസിച്ചില്ല. വെഹിക്കിൾ ഇൻസ്പെക്‌ടറുടെ പരാതിയെ തുടർന്ന് എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ പി.ജി. നിഷാന്ത് ഓട്ടോ ഡ്രൈവറെ പിടികൂടുകയായിരുന്നു.

മീറ്ററിടാതെ വാഹനമോടിക്കുക, യാത്രക്കാരോട് അപമര‍്യാദയായി പെരുമാറുക, അമിത ചാർജ് വാങ്ങുക, യൂണിഫോം ധരിക്കാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങൾ ചേർത്ത് പിഴ ചുമത്തിയിട്ടുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com