ക്രിസ്മസ് ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ കയറി അഭ്യാസ പ്രകടനം; നടപടിയുമായി എംവിഡി

കോളെജ് കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങി പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസങ്ങൾ
mvd take action against college student violating rules
ക്രിസ്മസ് ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ കയറി അഭ്യാസ പ്രകടനം; നടപടിയുമായി എംവിഡി
Updated on

കൊച്ചി: കോളെജിലെ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ നടപടിയുമായി എംവിഡി. പെരുമ്പാവൂർ‌ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളെജിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാർഥികൾ വാഹനത്തിനു മുകളിൽ കയറി അഭ്യാസ പ്രകടനം കാഴ്ച വച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കോളെജ് കോമ്പൗണ്ടിൽ നിന്ന് പുറത്തിറങ്ങി പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസങ്ങൾ. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങളുടെ എടിസ്ഥാനച്ചിലാണ് എറണാകുളം എൻഫോഴ്സ്മെന്‍റ് ആർടിഒ മനോജിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിച്ചത്. ദൃശ്യങ്ങളിലുള്ള വാഹനങ്ങളിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ വരെയുണ്ടെന്നാണ് വിവരം. വാഹനങ്ങൾ പലതും വിദ്യാർത്ഥികളുടെ സുഹൃത്തുക്കളുടേതായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com