ഓടയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ചാലുവങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്
ഓടയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്‍റെ മൃതദേഹം ഓടിയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. കുറച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്‍റെ മകൻ വിഷ്ണുരാജിന്‍റെ മൃതദേഹമാണ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെൽമറ്റ് ധരിച്ചിരുന്നെന്നും എന്നിട്ടും തലയക്ക് ഗുരുതര പരുക്കേറ്റിട്ടുള്ളത് സംശയമുളവാക്കുന്നെന്ന് കുടുംബം പറഞ്ഞു.

ചാലുവങ്കപ്പടിയിലെ വളവിലാണ് വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവില നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് അപകടവിവരമറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഓടക്കുള്ളിൽ നിന്നും വിഷ്ണുരാജിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുള്ളറ്റിന്‍റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചുളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മറ്റേതെങ്കിലും വാഹനം ഓടിച്ച് ഓടയിൽ വീണതാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com