ദുരന്തങ്ങൾ വരെ രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്ന കുബുദ്ധികളാണ് കേരളത്തിലെ കോൺഗ്രസ് : എൻ. അരുൺ

കാട്ടാന ആക്രമണത്തെ കേരള സർക്കാരിന്റെ പിഴവായി വരുത്തിത്തീർക്കാരള്ള ഇവരുടെ ശ്രമം നെറികേടാണെന്നും എൻ.അരുൺ പറഞ്ഞു
ദുരന്തങ്ങൾ വരെ രാഷ്ട്രീയ ലാഭത്തിനുപയോഗിക്കുന്ന കുബുദ്ധികളാണ് കേരളത്തിലെ കോൺഗ്രസ് : എൻ. അരുൺ

കോതമംഗലം: ദുരന്തങ്ങളും മരണങ്ങളും വരെ രാഷ്ട്രീയ ലാഭത്തിനു പയോഗിക്കുന്ന കുബുദ്ധികളാണ് കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നതെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ.അരുൺ പറഞ്ഞു. നേര്യമംഗലത്തിനടുത്ത് കഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ അത് കേരള സർക്കാരിന് എതിരായി ഉപയോഗിക്കുവാനാണ് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴല നാടൻ എം.എൽ.എ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ തയ്യാറായത്.

മൃതദേഹത്തെ വരെ അവഹേളിക്കുന്ന പൊറാട്ടുനാടകമാണ് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കോതമംഗലത്ത് അരങ്ങേറിയത്. കാട്ടാന ആക്രമണത്തെ കേരള സർക്കാരിന്റെ പിഴവായി വരുത്തിത്തീർക്കാരള്ള ഇവരുടെ ശ്രമം നെറികേടാണെന്നും എൻ.അരുൺ പറഞ്ഞു. വന്യ ജീവി ആക്രമണങ്ങൾ പ്രതിരോധിക്കുവാനുള്ള പ്രധാന കാരണം കേന്ദ്ര വനം നിയമമാണെന്നിരിക്കെ അതിനെതിരെ ഒരു വരി ഉരിയാടാത്ത ജനപ്രതിനിധിയാണ് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എന്നും എൻ.അരുൺ കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട ഇന്ദിരയുടെ വീട് സന്ദർശിച്ച ശേഷമാണ് എൻ.അരുൺ അഭിപ്രായപ്പെട്ടത്. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് പി.കെ.രാജേഷ് സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ.എം ശിവൻ എന്നിവർക്കൊപ്പമാണ് സന്ദർശിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com