'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ...'; പരോക്ഷ പരിഹാസവുമായി വീണ്ടും പ്രശാന്ത്

പ്രശാന്തിന്‍റേത് അച്ചടക്ക നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഞായറാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു
n prasanth ias again with facebook post
'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ...'; പരോക്ഷ പരിഹസവുമായി വീണ്ടും പ്രശാന്ത്
Updated on

തിരുവനന്തപുരം: വീണ്ടും മുന വച്ച പരാമർശവുമായി എൻ. പ്രശാന്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. 'കർഷകനാണ്, കളപറിക്കാൻ ഇറങ്ങിയതാണ്' എന്നാണ് പുതിയ പോസ്റ്റ്. കള പറിക്കുന്ന യന്ത്രത്തിന്‍റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനും ജയതിലകിനെതിരായ വിമർശനങ്ങളിൽ പ്രശാന്തിനുമെതിരേ ഇന്ന് അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന വിവരം പുറത്തു വന്നതിനു പിന്നാലെയാണ് പുതുയ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.

പ്രശാന്തിന്‍റേത് അച്ചടക്ക നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഞായറാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇരുവർ‌ക്കും എതിരെ താക്കീതോ ശാസനയോ അല്ലെങ്കിൽ സസ്പെൻഷൻ വരെയോ ലഭിച്ചേക്കാം.

ഫെയ്സ് ബുക്ക് കുറിപ്പ്...

കർഷകനാണ്‌...

കള പറിക്കാൻ ഇറങ്ങിയതാ...

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com